റ​മ​ദാന്‍: 1.1 ദശലക്ഷം ഭ​ക്ഷ​ണ​പ്പൊ​തി​ക​ള്‍ നല്‍കുമെന്ന്​ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍​ഡ്​ ഡ​യ​മ​ണ്ട്‌​സ്

മ​നാ​മ: ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി റീ​ട്ടെ​യി​ല്‍ ബ്രാ​ന്‍ഡു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍​ഡ്​​ ഡ​യ​മ​ണ്ട്‌​സ് ഈ ​റ​മ​ദാ​നി​ലും ജി.​സി.​സി, ഫാ​ര്‍ ഈ​സ്​​റ്റ്, യു.​എ​സ്.​എ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി.​എ​സ്.​ആ​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍…

By :  Editor
Update: 2021-04-08 22:37 GMT

മ​നാ​മ: ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി റീ​ട്ടെ​യി​ല്‍ ബ്രാ​ന്‍ഡു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍​ഡ്​​ ഡ​യ​മ​ണ്ട്‌​സ് ഈ ​റ​മ​ദാ​നി​ലും ജി.​സി.​സി, ഫാ​ര്‍ ഈ​സ്​​റ്റ്, യു.​എ​സ്.​എ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി.​എ​സ്.​ആ​ര്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്നു. വി​വി​ധ എം​ബ​സി​ക​ള്‍, അ​സോ​സി​യേ​ഷ​നു​ക​ള്‍, സ​മാ​ന മ​ന​സ്‌​ക​രാ​യ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് ഭ​ക്ഷ്യ കി​റ്റു​ക​ള്‍ ന​ല്‍കു​ന്ന​ത്. കോ​വി​ഡ് -19 മ​ഹാ​മാ​രി മൂ​ല​മു​ണ്ടാ​യ സാ​മ്ബ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കും 1.1 ദശലക്ഷം ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഗ്രൂ​പ്പ് പ​ദ്ധ​തി​യി​ടു​ന്ന​ത്. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍​ഡ്​​ ഡ​യ​മ​ണ്ട്‌​സ് പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലു​മു​ള്ള സ​മൂ​ഹ​ത്തി​ലെ വ​ലി​യ വി​ഭാ​ഗ​ത്തി​ന് ഗു​ണം ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മാ​നേ​ജ്​​മെന്‍റ്​ വ്യ​ക്ത​മാ​ക്കി.

ഭ​ക്ഷ്യ കി​റ്റു​ക​ളു​ടെ യ​ഥാ​ര്‍​ഥ അ​വ​കാ​ശി​ക​ളെ ബ​ന്ധ​പ്പെ​ട്ട എം​ബ​സി​ക​ള്‍, സ​മാ​ന മ​ന​സ്‌​ക​രാ​യ സം​ഘ​ട​ന​ക​ള്‍, പ്രാ​ദേ​ശി​ക അ​സോ​സി​യേ​ഷ​നു​ക​ളാ​യ കെ.​എം.​സി.​സി, റോ​യ​ല്‍ ചാ​രി​റ്റി ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍, ഫ്ര​ന്‍​ഡ്​​ഷി​പ്പ് സൊ​സൈ​റ്റി ഫോ​ര്‍ ദ ​ബ്ലൈ​ന്‍ഡ്, ബ​ഹ്‌​റൈ​ന്‍ ഡെ​ഫ് സൊ​സൈ​റ്റി, ഡി​സ്‌​ക​വ​ര്‍ ഇ​സ്​​ലാം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍​ഡ്​ ഡ​യ​മ​ണ്ട്‌​സ് ഉ​പ​ഭോ​ക്താ​ക്ക​ള്‍ ന​ല്‍കു​ന്ന റ​ഫ​റ​ന്‍സു​ക​ളി​ലൂ​ടെ​യും ക​ണ്ടെ​ത്തും. ഇ​തു​വ​ഴി പ്രാ​ദേ​ശി​ക സ​മൂ​ഹ​ങ്ങ​ളി​ലെ ആ​വ​ശ്യ​ക്കാ​രെ തി​രി​ച്ച​റി​യാ​നും പി​ന്തു​ണ ന​ല്‍കാ​നും ക​ഴി​യു​മെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍​ഡ്​​ ഡ​യ​മ​ണ്ട്‌​സ് ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്​​ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Tags:    

Similar News