സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു?! കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്ന് സൂചന
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തോ? അസുഖബാധിതനാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മടിക്കുന്നു എന്നാണ് പുറത്തുവരുന്ന…
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തോ? അസുഖബാധിതനാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മടിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിന് വിരുദ്ധമായി ചില റിപ്പോര്‍ട്ടുകളും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയെന്നു സൂചനയുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ടു ചെയ്യുന്നതത്. വ്യാഴാഴ്ചയും ഇന്നലെയുമായി കസ്റ്റംസ് സംഘം അദ്ദേഹത്തെ കണ്ടെന്നാണു വിവരമെന്ന് പത്രവാര്‍ത്തയില്‍ പറയുന്നു.
വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്രചെയ്യാന്‍ കഴിയില്ലെന്നു സ്പീക്കര്‍ മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ് കസ്റ്റംസിന്റെ തിരുവനന്തപുരം യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്പീക്കറെ സന്ദര്‍ശിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. 11-നു വിശദമായ മൊഴിയെടുക്കലിന് എത്തുമെന്നറിയിച്ചാണു മടങ്ങിയത്. ഇക്കാര്യം കസ്റ്റംസ് ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ലെന്നും വാര്‍ത്തയില്‍ പറയുന്നു.
സുഖമില്ലാതെ വിശ്രമത്തിലായതിനാലും ഭരണഘടനാ പദവി പരിഗണിച്ചുമാണു സ്പീക്കറെ ചെന്നുകണ്ട് മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് തീരുമാനിച്ചത്. തുടര്‍ച്ചയായി മൂന്നു തവണ ഹാജരാകാത്തതിനാല്‍ ഇനി കോടതിയെ സമീപിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ സ്പീക്കറെ ബോധ്യപ്പെടുത്തിയെന്നാണു വിവരം.