Breaking | സ്പീക്കറുടെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന
സ്‍പീക്കറുടെ ഫ്ലാറ്റിലും പരിശോധന. തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. സ്വപ്‍നയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റാണിത്.ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഇന്നലെ കസ്റ്റംസ്…
സ്‍പീക്കറുടെ ഫ്ലാറ്റിലും പരിശോധന. തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. സ്വപ്‍നയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റാണിത്.ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു . തിരുവനന്തപുരത്തെ വസതിയിലയായിരുന്നു ചോദ്യം ചെയ്യൽ.വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകാൻ സമന്‍സ് നൽകിയിരുന്നുവെങ്കിലും സ്പീക്കര്‍ ഹാജരായിരുന്നില്ല. സുഖമില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ ഹാജരാകാതിരുന്നത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഇന്നലെ ഉച്ചയോടു കൂടി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കസ്റ്റംസ് സ്പീക്കറെ ചോദ്യംചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ച് സ്പീക്കറുടെ ഓഫീസ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട് എന്ന സൂചനകള്‍ കസ്റ്റംസ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്.
ഡോളര്‍ അടങ്ങിയ ബാഗ് പി. ശ്രീരാമകൃഷ്ണന്‍ കൈമാറിയതായി സ്വപ്ന സുരേഷും സരിത്തും മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ പണമടങ്ങിയ ബാഗ് നല്‍കിയിട്ടില്ലെന്ന് ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിനെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റില്‍ മസ്‌കത്ത് വഴി കയ്‌റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്ന കേസിലാണു സ്പീക്കറോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി കരാറിനായി യൂണിടാക് ബില്‍ഡേഴ്‌സ് നല്‍കിയ 3.8 കോടി രൂപയുടെ കോഴപ്പണത്തിലെ ഒരു ഭാഗം യുഎസ് ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കേസ്.