രോഗഭീതി ; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു" ബീച്ചില്‍ പ്രവേശനം 5 മണിവരെ

കോഴിക്കോട്: സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ജില്ലയില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍…

By :  Editor
Update: 2021-04-11 10:43 GMT

കോഴിക്കോട്: സംസ്ഥാനത്ത് ഞായറാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ജില്ലയില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊയിലാണ്ടി നഗരസഭയിലെ 24, ചോറാട് പഞ്ചായത്തിലെ രണ്ട്, കട്ടിപ്പാറയിലെ 12, മേപ്പയ്യൂരിലെ 12, ഒളവണ്ണയിലെ രണ്ട്, തിരുവള്ളൂരിലെ 19 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി കലക്ടര്‍ എസ് സാംബശിവ റാവു പ്രഖ്യാപിച്ചത്

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ എല്ലാവിധ ഒത്തുകൂടലും കര്‍ശനമായി നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുകയുമാണ്. ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ചിന് ശേഷം പ്രവേശനം നിരോധിച്ചു. വിനോദ സഞ്ചാര മേഖലകളില്‍ ഒരേ സമയം 200 പേരില്‍ കൂടുതല്‍ പാടില്ലെന്നും ഉത്തരവിട്ടു.
ഞായറാഴ്ച 1243 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 16 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് സംസ്ഥാന നിരക്കിനേക്കാള്‍ കൂടുതലാണ്. 18 ഹോട്‌സ്‌പോട്ടുകളാണ് ജില്ലയില്‍ നിലവിലുള്ളത്. ഇതുവരെ ജില്ലിയല്‍ 134356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് കോര്‍പ്പറേഷന്‍, മേപ്പയൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളിലാണ് കൂടുതല്‍ കോവിഡ് ബാധിതറുള്ള ക്ലസ്റ്ററുകള്‍.

Tags:    

Similar News