ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിനായി റഷ്യയുടെ സ്പുട്‌നിക് -V വാക്‌സിന് അനുമതി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ അടിയന്തര ഉപയോഗത്തിനായി റഷ്യയുടെ സ്പുട്‌നിക്-V വാക്‌സിന് ഇന്ത്യ അനുമതി നല്‍കി . സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.)…
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ അടിയന്തര ഉപയോഗത്തിനായി റഷ്യയുടെ സ്പുട്‌നിക്-V വാക്‌സിന് ഇന്ത്യ അനുമതി നല്‍കി . സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) സബ്ജക്‌ട് എക്‌സ്പെര്‍ട്ട് കമ്മിറ്റിയാണ് സ്ഫുട്‌നിക്കിന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്.
ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് 5. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നീ വാക്സിനുകള്‍ക്കാണ് സ്പുട്‌നിക് 5ന് പുറമെ രാജ്യത്ത് അനുമതി ലഭിച്ച വാക്സിനുകള്‍. അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് ഫെബ്രുവരി 19ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.