മാസ്കില്ലെങ്കിൽ 500, കർഫ്യുവിൽ ഇറങ്ങിയാൽ 2000; കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽനിന്നും പിഴ കർശനമായി ഈടാക്കാൻ പൊലീസിനു നിർദേശം

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽനിന്നും പിഴ കർശനമായി ഈടാക്കാൻ പൊലീസിനു നിർദേശം. രോഗവ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ ലംഘിച്ച് കൂട്ടംചേരലോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപയാണ്…

;

By :  Editor
Update: 2021-04-21 01:26 GMT

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരിൽനിന്നും പിഴ കർശനമായി ഈടാക്കാൻ പൊലീസിനു നിർദേശം. രോഗവ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ ലംഘിച്ച് കൂട്ടംചേരലോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപയാണ് രൂപയാണ് പിഴ. കോവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെനിന്നും ആരെങ്കിലും അനാവശ്യമായി പുറത്തുപോകുകയോ ചെയ്താലും 500 രൂപ പിഴ ഈടാക്കും. രാത്രി കർഫ്യു സമയത്ത് അനാവശ്യമായി സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപയാണു പിഴ. നിരോധനം ലംഘിച്ചുകൊണ്ട് പൊതു സ്ഥലങ്ങളിൽ യോഗങ്ങൾക്കോ വിവാഹ – മരണാനന്തര ചടങ്ങുകൾക്കോ മറ്റു മതാഘോഷങ്ങൾക്കോ കൂട്ടംകൂടിയാൽ 5000 രൂപ പിഴയീടാക്കും. അടച്ചുപൂട്ടാനുള്ള നിർദേശങ്ങൾ നിലനിൽക്കേ അതു ലംഘിച്ചു സ്കൂളുകളോ ഓഫിസുകളോ ഷോപ്പുകളോ മാളുകളോ തുറന്നു പ്രവർത്തിപ്പിച്ചാൽ 2000 രൂപയുമാണു പിഴ.

Tags:    

Similar News