മലപ്പുറത്ത് ആരാധനാലയങ്ങളില്‍ അഞ്ചു പേര്‍ മാത്രം; നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് മത സംഘടനകള്‍ " അന്തിമ തീരുമാനം തിങ്കളാഴ്ച-മലപ്പുറം കളക്ടര്‍

കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തം. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമായി കലക്ടര്‍…

By :  Editor
Update: 2021-04-23 11:21 GMT

കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനെതിരെ മലപ്പുറത്ത് പ്രതിഷേധം ശക്തം. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമായി കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ചടങ്ങുകളില്‍ പരമാവധി അഞ്ച് പേര്‍ക്ക് മാത്രമേ ഒരേസമയം പങ്കെടുക്കാകൂ.ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ രീതി തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ പരമാവധി വീടുകളില്‍ തന്നെ നടത്താന്‍ ശ്രമിക്കണമെന്നും, ബന്ധു വീടുകളിലുള്‍പ്പടെ കൂടിച്ചേരുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നു. ഇതിനെതിരെയാണ് മത സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. അതേസമയം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവില്‍ അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്ന് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ രൂക്ഷമായ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വിവിധ മതനേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം നടക്കുന്നുണ്ട്. സംസ്ഥാനതലത്തിലുള്ള തീരുമാനം അന്നുണ്ടാകും. അതിന് ശേഷം ജില്ലയിലെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Tags:    

Similar News