മനുഷ്യനെന്ന നിലയിൽ ജീവൻ സംരക്ഷിക്കാനുള്ള കർത്തവ്യത്തിൽ നിന്ന് ഒരു മതസമുദായത്തേയും ഒഴിവാക്കാനാവില്ല ; മലപ്പുറത്ത് ആരാധനാലയങ്ങളിലെ പ്രവേശന നിയന്ത്രണം പുന:പരിശോധിക്കുന്നതിനെതിരെ എതിർപ്പുമായി പാർവതി
മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവ് പുന:പരിശോധിക്കാനുള്ള തീരുമാനത്തിനെതിരേ നടി പാർവതി തിരുവോത്ത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്ന് മലപ്പുറം കളക്ടർ…
;മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവ് പുന:പരിശോധിക്കാനുള്ള തീരുമാനത്തിനെതിരേ നടി പാർവതി തിരുവോത്ത്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്ന് മലപ്പുറം കളക്ടർ കെ. ഗോപാലകൃഷ്ണന്‍ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചാണ് പാർവതി രംഗത്ത് വന്നിരിക്കുന്നത്.
"മനുഷ്യരെന്ന നിലയിൽ മറ്റുള്ളവരുടെയും നമ്മുടെയും ജീവൻ രക്ഷിക്കാൻ ഒരു മത സമുദായത്തെയും അവരുടെ മര്യാദയിൽ നിന്നും കടമയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഈ മഹാമാരിയുടെ ഭീതിപ്പെടുത്തുന്ന രണ്ടാം തരംഗമാണ് ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ചത്തെ യോഗത്തിന് ശേഷവും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ആളുകളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള മുൻ തീരുമാനം മലപ്പുറം കളക്ടർ അംഗീകരിക്കുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു. ദയവായി ശരിയായ കാര്യം ചെയ്യൂ." പാർവതി കുറിച്ചു.
നേരത്തെ തൃശ്ശൂർ പൂരം നടത്തുന്നതിനെതിരേ പാർവതി രംഗത്തെത്തിയിരുന്നു,. മാധ്യമപ്രവർത്തക ഷാഹിനയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു പാര്‍വതിയുടെ കുറിപ്പ്.