കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവില്‍ 19 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പോസിറ്റിവായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.ഡോക്ടര്‍മാരും നഴ്സുമാരും നഴ്സിങ് അസിസ്റ്റന്റുമാര്‍…
;കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നിലവില്‍ 19 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പോസിറ്റിവായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.ഡോക്ടര്‍മാരും നഴ്സുമാരും നഴ്സിങ് അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണിത്.
ആശുപത്രി ജീവനക്കാര്‍ കോവിസ് പോസിറ്റിവ് ആകുകയോ രോഗിയുമായി സമ്ബര്‍ക്കത്തില്‍ വരുകയോ ചെയ്യുമ്ബോള്‍ ചികിത്സതേടുന്നതിനായി മാറ്റിവെച്ച പേവാര്‍ഡുകള്‍ എല്ലാം നിറഞ്ഞിരിക്കുകയാണ്. ശനിയാഴ്ചയും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പോസിറ്റിവ് ആയിട്ടുണ്ട്.ആശുപത്രിയില്‍ നിലവിലെ സ്ഥിതി അതിരൂക്ഷമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ ആശുപത്രിയില്‍ താഴെനില പൂര്‍ണമായും കോവിഡ് രോഗികള്‍ക്ക് മാറ്റിവെച്ചു. ഒന്നാം നിലയില്‍ പകുതിയോളം കോവിഡ് രോഗികള്‍ നിറഞ്ഞു. ദിവസവും ശരാശരി 40 പേരാണ് കോവിഡ് പോസിറ്റിവായി എത്തുന്നത്.
മെഡിക്കല്‍ കോളജിലും ഐ.എം.സി.എച്ച് ആശുപത്രിയിലും ഉള്‍പ്പെടെ 322 പേരെയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. അതില്‍ 279 പേരും പോസിറ്റിവാണ്. 115 പേര് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളാണ്.