‘പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് കമന്റ് ഇട്ട യുവാവിനെ കോഴിക്കോട്ട് അറസ്റ്റു ചെയ്തു
കോഴിക്കോട്: പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി ഫേസ്ബുക്കില്‍ കമന്‍റിട്ട യുവാവ് അറസ്റ്റിലായി. പ്രജിലേഷ് പയിമ്പ്രാ (34) എന്നയാള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. ലോക്ഡൗണ്‍…
കോഴിക്കോട്: പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് പരസ്യമായി ഫേസ്ബുക്കില്‍ കമന്‍റിട്ട യുവാവ് അറസ്റ്റിലായി. പ്രജിലേഷ് പയിമ്പ്രാ (34) എന്നയാള്‍ക്കെതിരെയാണ് ചേവായൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. ലോക്ഡൗണ്‍ സമയത്ത് പൊലീസ് നടത്തുന്ന പരിശോധനയെക്കുറിച്ചു ഒരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വന്ന കമന്‍റാണ് വിവാദമായത്.
പ്രജിലേഷ് ഇട്ട കമന്‍റ് ഇങ്ങനെ: പൊലീസിനെ ഒന്നും ചെയ്യരുത്. അവന്‍റെ മക്കള്‍ പുറത്തിറങ്ങും, വണ്ടി കയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചു പറിയ്ക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക, അല്ലാതെ വഴിയില്ല'. ഈ പോസ്റ്റ് വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രജിലേഷിനെതിരെ മാത്രമല്ല, ആ കമന്‍റ് ലൈക് ചെയ്ത ഏഴു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെയും കണ്ടെത്തിയതായും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നുമാണ് സൂചന. തയ്യല്‍ മൈഷീന്‍ റിപ്പയറിങ് ജോലിക്കാരനാണ് പ്രജിലേഷ്. ഇയാളുടെ കമന്‍റ് വിവാദമായതോടെ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രജിലേഷിനെ അന്വേഷിച്ച് പൊലീസ് പയമ്ബ്രയിലെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഈ സമയം നേരിട്ട് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസിനെതിരായ ദേഷ്യം കൊണ്ടാണ് കമന്‍റിട്ടതെന്നും, എന്നാല്‍ ഇത് തന്‍റെ അറിവുകേടായി പരിഗണിച്ച് മാപ്പ് തരണമെന്നും പ്രജിലേഷ് അഭ്യര്‍ഥിച്ചു. എന്നാല്‍ അത് സാധ്യമല്ലെന്നും കേസെടുക്കണമെന്നും പൊലീസ് അറിയിച്ചു. തുടര്‍ന്ന് പ്രജിലേഷ് വാവിട്ട് നിലവിളിച്ചത് സ്റ്റേഷനില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചു.
പൊലീസിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയതിന് പ്രജിലേഷിനെതിരെ കെ.പി ആക്‌ട്120(ഓ) 117(ഇ), ഐ.പി.സി 153, 189, 506(1) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.