കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ

കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ മുതൽ 14 ദിവസത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലോക്ക്ഡൗണിലേക്ക് കടക്കാൻ തീരുമാനമായത്. നാളെ രാത്രി 9 മണി മുതൽ…

By :  Editor
Update: 2021-04-26 06:51 GMT

കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ മുതൽ 14 ദിവസത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലോക്ക്ഡൗണിലേക്ക് കടക്കാൻ തീരുമാനമായത്. നാളെ രാത്രി 9 മണി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. അവശ്യ സർവീസുകൾക്ക് മാത്രമേ അനുവദിക്കുകയുള്ളു. രാവിലെ 6 മണി മുതൽ രാവിലെ 10 മണി വരെ മാത്രമേ അവശ്യസർവീസുകൾ അനുവദിക്കുകയുള്ളു. നിർമ്മാണം, കാർഷികമേഖല എന്നിവയ്ക്ക് ഇളവുണ്ട്. പൊതുഗതാഗതം അനുവദിക്കില്ല.കർണാടകയിൽ 18 വയസിനും 44 വയസിനും ഇടയിലുള്ളവർക്ക് സർക്കാർ ആശുപത്രിയിൽ സൗജന്യമായി വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ പൂർണമായും സൗജന്യമായിരിക്കും.

Tags:    

Similar News