കോഴിക്കോട്ട് പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിൽ ജില്ലയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട്ട് 9 പഞ്ചായത്തുകളും ഒരു നഗരസഭയും അതിതീവ്ര തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തി. ഫറോക്ക് നഗരസഭയും…
പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിൽ ജില്ലയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട്ട് 9 പഞ്ചായത്തുകളും ഒരു നഗരസഭയും അതിതീവ്ര തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയില്‍ ഉൾപ്പെടുത്തി. ഫറോക്ക് നഗരസഭയും ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, പനങ്ങാട്, ഉള്ളിയേരി, കക്കോടി പഞ്ചായത്തുകളിലും അതിതീവ്രവ്യാപനം. 30 ശതമാനത്തിലധികമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഏപ്രിൽ 28 മുതൽ ഒരാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങൾ ഇവിടങ്ങളിൽ നടപ്പിലാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചികിത്സയ്ക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമല്ലാതെ ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കുറയുന്നതു വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.