ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകള്‍ നാല് ലക്ഷത്തിലേക്ക്: 3498 മരണം
ന്യൂഡൽഹി: രാജ്യത്തു തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ നാല് ലക്ഷത്തിനടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും…
ന്യൂഡൽഹി: രാജ്യത്തു തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകൾ നാല് ലക്ഷത്തിനടുത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 3498 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞദിവസം രാജ്യത്ത് 3.79 കേസുകളും 3645 മരണവുമാണു റിപ്പോർട്ട് ചെയ്തത്.
രാജ്യത്താകെ ഇതുവരെ 1.87 കോടിയാളുകൾ കോവിഡ് ബാധിതരായി. ഇതിൽ 1.53 കോടിപ്പേരും മുക്തി നേടിയപ്പോൾ 2,08,330 ലക്ഷം പേർ മരിച്ചു. സജീവ കേസുകളുടെ എണ്ണം 31,70,228 ആണ്. രാജ്യത്ത് 15,22,45,179 പേർ കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചു. മഹാരാഷ്ട്ര, കേരളം, ഉത്തർപ്രദേശ്, കർണാടക ഡൽഹി എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് 66,159. ഉത്തർപ്രദേശ് (35,156), കർണാടക (35,024) കേരളം (35,013) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.