18 വയസ്സ്​​ കഴിഞ്ഞവര്‍ക്കുള്ള വാക്​സിന്‍ വിതരണത്തിൽ അനിശ്​ചിതത്വം

തിരുവനന്തപുരം: 18 വയസ്സ്​​ കഴിഞ്ഞവര്‍ക്ക്​ വാക്​സിന്‍ വിതരണം ശനിയാഴ്​ച മുതല്‍ ആരംഭിക്കുമെന്നാണ്​ അറിയിച്ചിരുന്നതെങ്കിലും ഇക്കാര്യത്തില്‍ അനിശ്​ചിതത്വം തുടരുകയാണ്​. ആവശ്യത്തിനനുസരിച്ചുള്ള വാക്​സിന്‍ സംസ്ഥാനത്ത് എത്താത്തതും വാക്‌സിന്‍ വിലയ്ക്ക് വാങ്ങാനുള്ള…

By :  Editor
Update: 2021-04-30 10:47 GMT

തിരുവനന്തപുരം: 18 വയസ്സ്​​ കഴിഞ്ഞവര്‍ക്ക്​ വാക്​സിന്‍ വിതരണം ശനിയാഴ്​ച മുതല്‍ ആരംഭിക്കുമെന്നാണ്​ അറിയിച്ചിരുന്നതെങ്കിലും ഇക്കാര്യത്തില്‍ അനിശ്​ചിതത്വം തുടരുകയാണ്​. ആവശ്യത്തിനനുസരിച്ചുള്ള വാക്​സിന്‍ സംസ്ഥാനത്ത് എത്താത്തതും വാക്‌സിന്‍ വിലയ്ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം കമ്പനികളില്‍ നിന്നുള്ള പച്ച​ക്കൊടി കാത്ത്​ നീളുന്നതും പ്രതിസന്ധി സൃഷ്​ടിക്കുന്നു​.
ഫലത്തില്‍ രജിസ്​ട്രേഷന്‍ തുടങ്ങിയിട്ടു​ണ്ടെങ്കിലും വാക്​സിന്‍ ലഭിക്കാന്‍ കാത്തിരിക്കേണ്ടി വരുമെന്നാണ്​ വിവരം. 18 കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ രണ്ട്​ ഡോസ് വാക്‌സിനും സൗജന്യമാക്കി ഉത്തരവിറക്കിയെങ്കിലും പുതുക്കിയ കേന്ദ്രനയ പ്രകാരം സംസ്ഥാനത്തിന് വാക്‌സിന്‍ വില കൊടുത്ത് വാങ്ങണം. സ്വകാര്യ ആശുപത്രികളും നിര്‍മ്മാതാക്കളില്‍നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News