ലോക്ഡൗണിൽ ക്രിക്കറ്റ് കളിച്ചു ‘ശിക്ഷ’; യുവാക്കളെ ഒരു ദിവസം ‘പൊലീസിൽ ചേർത്തു’

ഹരിപ്പാട് : ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച യുവാക്കൾക്ക് പൊലീസ് ‘ശിക്ഷ’ വിധിച്ചു. ഒരു ദിവസം പൊലീസിനൊപ്പം ചേർന്ന് ജനങ്ങൾക്ക് കോവിഡ് ബോധവൽക്കരണം നടത്തണം. മഹാദേവികാട്…

By :  Editor
Update: 2021-05-10 00:12 GMT

ഹരിപ്പാട് : ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച യുവാക്കൾക്ക് പൊലീസ് ‘ശിക്ഷ’ വിധിച്ചു. ഒരു ദിവസം പൊലീസിനൊപ്പം ചേർന്ന് ജനങ്ങൾക്ക് കോവിഡ് ബോധവൽക്കരണം നടത്തണം. മഹാദേവികാട് പുളിക്കീഴ് ജംക്‌ഷനു തെക്ക് വശം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഏഴു പേരെയാണ് കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചും കോവിഡ് വിപത്തിനെക്കുറിച്ചും പൊലീസ് ഇവരെ പറഞ്ഞു മനസ്സിലാക്കി. തുടർന്നു പൊലീസ് സ്റ്റേഷനു സമീപം നടത്തുന്ന പരിശോധനയിൽ പങ്കെടുത്ത് മാസ്ക് ഉപയോഗിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും ആവശ്യകത പറഞ്ഞ് ആളുകളെ ബോധവൽക്കരിക്കുക എന്ന ദൗത്യം നൽകി. ശിക്ഷയായി കിട്ടിയ ദൗത്യം യുവാക്കൾ വിജയകരമായി പൂർത്തിയാക്കി. ഇനി ഇത്തരം ഒത്തുചേരലുകൾ നടത്തുകയില്ലെന്ന് പൊലീസിനോട് സമ്മതിച്ചാണ് യുവാക്കൾ മടങ്ങിയത്.

Tags:    

Similar News