രാജ്യത്ത് 24 മണിക്കൂറിൽ 4205 കോവിഡ് മരണം; മൂന്നരലക്ഷത്തിനടുത്ത് രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4205 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 3,55,338 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതോടെ ആകെ…
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4205 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 3,55,338 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയര്‍ന്നു. മരണസംഖ്യ 2,54,197 ആയി ഉയര്‍ന്നു. 37,04,099 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 17,52,35,991 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്സിന് നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് അതീവ രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്നാട്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധ കുറയാത്തത്. പക്ഷേ മുന്‍ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.