രാജ്യത്തെ ആക്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ നടപടി തുടര്‍ന്ന് ഇസ്രായേൽ; മരണസംഖ്യ 72

രാജ്യത്തെ ആക്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ നടപടി തുടര്‍ന്ന് ഇസ്രായേൽ. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളിലടക്കം മരണസംഖ്യ ഇതുവരെ 72 ആയി ഉയര്‍ന്നു. ഗാസ മേഖലയില്‍ 65 പേരും…

By :  Editor
Update: 2021-05-13 01:17 GMT

രാജ്യത്തെ ആക്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ നടപടി തുടര്‍ന്ന് ഇസ്രായേൽ. ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളിലടക്കം മരണസംഖ്യ ഇതുവരെ 72 ആയി ഉയര്‍ന്നു. ഗാസ മേഖലയില്‍ 65 പേരും ഇസ്രായേൽ അറബ് മേഖലയില്‍ 7 പേരുമാണ് കൊല്ലപ്പെട്ടത്.

ആയിരത്തിലേറെ റോക്കറ്റുകൾ ഉതിര്‍ത്ത ഹമാസിന് നേരെ തുടര്‍ച്ചയായ ആക്രമണം നടത്തിക്കൊണ്ടാണ് ഇസ്രയേല്‍ സൈന്യം നീങ്ങുന്നത്. അതിര്‍ത്തിമേഖലകളില്‍ ഹമാസിന് സ്വാധീനമുള്ള എല്ലാ പ്രദേശവും സൈന്യം വളഞ്ഞിരിക്കുകയാണ്. ഒരു കുട്ടിയടക്കം 20 ഇസ്രായേലി പൗരന്മാരും വിദേശപൗരന്മാരും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അതിശക്തമായ പ്രത്യാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്.ഇന്നലെ മാത്രം 180 റോക്കറ്റുകളാണ് ഹമാസ് മേഖലയിലേക്ക് തൊടുത്തതെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു. തുടര്‍ന്ന് 500 ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിച്ചാണ് ഇസ്രായേൽ ഹമാസ് ഭീകരര്‍ക്കെതിരെ തിരിച്ചടിക്കുന്നത്. ഒരു ഭീകരന്‍ പോലും അവശേഷിക്കാത്തവിധം നടപടി എടുക്കാനാണ് ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Tags:    

Similar News