18 ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: ഇടിമിന്നലേറ്റെന്ന് സംശയം

അസമില്‍ 18 കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു. നാഗോണിലെ ബമുനി ഹില്‍സിലാണ് സംഭവം. 14 ആനകളെ മലമുകളില്‍ ചരിഞ്ഞ നിലയിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.…

By :  Editor
Update: 2021-05-13 22:31 GMT

അസമില്‍ 18 കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു. നാഗോണിലെ ബമുനി ഹില്‍സിലാണ് സംഭവം. 14 ആനകളെ മലമുകളില്‍ ചരിഞ്ഞ നിലയിലും നാലെണ്ണം മലയുടെ താഴെ ചരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ്​ അധികൃതരെത്തി പരിശോധന നടത്തി. ജഡം പോസ്റ്റ്​മോര്‍ട്ടം നടത്തിയാല്‍ മാത്രമേ വ്യക്തമായ മരണകാരണം അറിയാന്‍ സാധൂക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നലേറ്റാണ്​ കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.ഇടിമിന്നലേറ്റ്​ ആനകള്‍ ചരിയാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയും ആനകള്‍ ചരിയുന്നത്​ ആദ്യമായാണെന്ന്​ വനം വകുപ്പ്​ അധികൃതര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ അന്വേഷണം വേണമെന്നും നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അസം മുഖ്യമ​ന്ത്രി ഹിമാന്ത ബിശ്വ ശര്‍മ നിര്‍ദേശം നല്‍കി.

Tags:    

Similar News