സത്യപ്രതിജ്ഞ 20ന്; '500 പേര്‍ എന്നത് വലിയ സംഖ്യയല്ലെന്നും' മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരാകും പങ്കെടുക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് 50,000ത്തിലേറെ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 500…

By :  Editor
Update: 2021-05-17 08:08 GMT

തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേരാകും പങ്കെടുക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് 50,000ത്തിലേറെ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ 500 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നുംഅദ്ദേഹം വ്യക്തമാക്കി. വരുന്ന ഇരുപതാം തീയതി, തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

കഴിഞ്ഞ തവണ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് 40,000ത്തിലധികം പേരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേ പരിപാടി ഇന്നത്തെപ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ രീതിയില്‍ ചുരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാന്‍ കഴിയും. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും ജുഡീഷ്യറി, എക്സിക്യൂട്ടിവ്, ലെജിസ്ളേച്ചര്‍ എന്നീ ജനാധിപത്യത്തിന്റെ മൂന്ന് അടിത്തൂണുകളെ ഒഴിവാക്കാന്‍ കഴിയില്ല. അദ്ദേഹം പറയുന്നു.

Tags:    

Similar News