വി.എസ്.സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തൃശ്ശൂര്‍: വിഎസ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അദ്ദേഹത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡാനന്തര ചികിത്സയില്‍ കഴിയുന്നതിനിടെയാണ്…
തൃശ്ശൂര്‍: വിഎസ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അദ്ദേഹത്തെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡാനന്തര ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അസ്വസ്ഥകള്‍ കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
രണ്ട് തവണയാണ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് കഴിഞ്ഞ മാസം പകുതിയോടെ വീണ്ടും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗമുക്തനായി വീട്ടില്‍ തുടരുന്നതിനിടെയാണ് കടുത്ത ചുമയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.