ഇന്ത്യയില്‍ 2,57,299 പേർക്കുകൂടി കോവിഡ്: 4194 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 2,57,299 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,194 പേര്‍ കോവിഡ് മൂലം മരിച്ചു. 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര…

By :  Editor
Update: 2021-05-21 23:25 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 2,57,299 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,194 പേര്‍ കോവിഡ് മൂലം മരിച്ചു.

3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,62,89,290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,95,525 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 29,23,400 സജീവ രോഗികളുണ്ട്.

Tags:    

Similar News