ബ്ലാക്ക് ഫംഗസ്: 7000 പേർ മരിച്ചതായി ഡല്‍ഹി എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് ബാധ 7000 പേരുടെ ജീവന്‍ കവര്‍ന്നുവെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. അതേസമയം രാജ്യത്ത് ഇതുവരെ 8848 ബ്ലാക്ക് ഫംഗസ്…

By :  Editor
Update: 2021-05-23 08:41 GMT

ന്യൂഡല്‍ഹി: ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് ബാധ 7000 പേരുടെ ജീവന്‍ കവര്‍ന്നുവെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ. അതേസമയം രാജ്യത്ത് ഇതുവരെ 8848 ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക് ഫംഗസ് കേസുകള്‍ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
മ്യൂക്കോറെലിസ് എന്ന വകഭേദത്തിലുള്ള ഒരു പൂപ്പല്‍ മൂലമുണ്ടാകുന്ന അപൂര്‍വവും പൂര്‍ണവുമായ ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ്(ബ്ലാക്ക് ഫംഗസ് മ്യൂക്കോമിസൈറ്റുകള്‍ എന്ന പൂപ്പലുകള്‍ അന്തരീക്ഷത്തില്‍നിന്ന് മൂക്കിലൂടെ സൈനസുകള്‍ വഴി കണ്ണില്‍ പ്രവേശിച്ച് തലച്ചോറിലും ശ്വാസകോശത്തിലുമെത്തുന്നു. രോഗം ഗുരുതരമാകുന്ന കേസുകളില്‍ രോഗം ബാധിച്ച ശരീരഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. കണ്ണ്, കവിളെല്ല് എന്നിങ്ങനെ നീക്കം ചെയ്യേണ്ടി വരുന്ന കേസുകള്‍ രാജ്യത്ത് കൂടി വരികയാണ്.
കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയോടെയാണ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍. സൈനസൈിറ്റിസ്, മൂക്കടപ്പ്, കറുത്ത നിറത്തിലും രക്തം കലര്‍ന്നമുള്ള മൂക്കൊലിപ്പ്, കവിള്‍ അസ്ഥിയില്‍ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം, മൂക്കിന്റെ പാലത്തിന് അല്ലെങ്കില്‍ അണ്ണാക്കിനു മുകളില്‍ കറുത്ത നിറം, പല്ലുകള്‍ക്കും താടിയെല്ലിനും ഇളക്കം, വേദനയോടുകൂടിയ കാഴ്ച മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച, ധമനികളില്‍ രക്തം കട്ടപിടിക്കല്‍, കോശമരണം, തൊലിക്കു കേടുവരല്‍, നെഞ്ചുവേദന, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

Tags:    

Similar News