BREAKING | കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി മുല്ലപ്പള്ളി രാമചന്ദ്രന്‍" ഹൈക്കമാന്‍ഡിനെ അറിയിച്ചു; തീരുമാനം ഇന്നുണ്ടായേക്കും !
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ . തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കില്‍ കഴിഞ്ഞ…
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ . തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ രേഖമൂലം രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം. മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം ഇന്നു തന്നെ സ്വീകരിച്ചേക്കുമെന്നാണ് വിവരം.പ്രതിപക്ഷനേതൃസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ് ചേരികളിലുണ്ടാക്കിയ പടലപ്പിണക്കങ്ങള്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് ഐകകണ്‌ഠ്യേന ഒരു പേര് നിര്‍ദേശിക്കാൻ തടസ്സമാകുന്നുണ്ട് . കെ.പി.സി.സി. പ്രസിഡന്റ് സംബന്ധിച്ച തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്ന നിലപാടിലാണ് ചെന്നിത്തല. ഇതിനിടെ കെ.പി.സി.സി. അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ ചരടുവലി ശക്തമായി. കെ. സുധാകരനെയും പി.ടി. തോമസിനെയും മുന്നില്‍നിര്‍ത്തിയാണ് നീക്കങ്ങളേറെയും നടക്കുന്നത് .