പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി അറസ്റ്റിൽ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി അയല്‍രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റില്‍.…

By :  Editor
Update: 2021-05-26 20:49 GMT

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ കഴിയുന്നതിനിടെ മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സി അയല്‍രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയാണ് ഇയാള്‍ ഡൊമിനിക്കയില്‍ അറസ്റ്റിലായത്. ഞായറാഴ്ച മുതല്‍ കാണാതായ ഇയാള്‍ക്കു വേണ്ടി ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.ഡൊമിനിക്കയില്‍നിന്ന് ആന്റിഗ്വയ്ക്കു കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കുറ്റവാളികളെ ഇന്ത്യയുമായി കൈമാറ്റ കരാര്‍ ഇല്ലാത്തതിനാല്‍ ആന്റിഗ്വചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറില്ല. ചോക്‌സി 2018 മുതല്‍ ആന്റിഗ്വയിലാണ് താമസം.

ഇന്ത്യയിലേക്കു നാടു കടത്തുന്നതുമായി ബന്ധപ്പെട്ട കേസും പൗരത്വം സംബന്ധിച്ച മറ്റൊരു കേസും ആന്റിഗ്വയില്‍ത്തന്നെയുണ്ട്. ചോക്‌സിയെ കണ്ടെത്താന്‍ ഇന്ത്യന്‍ അധികൃതരുടെയും രാജ്യാന്തര അന്വേഷണ സംഘങ്ങളുടെയും സഹായത്തോടെ ശ്രമം തുടരുകയാണെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗസ്സ്റ്റന്‍ ബ്രൗണ്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ നേരത്തേ അറസ്റ്റിലായ നീരവ് മോദി ഇപ്പോള്‍ ലണ്ടനിലെ ജയിലിലാണ്. നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചോസ്‌കി. ചോക്‌സിക്ക് മറ്റൊരു കരീബിയന്‍ രാജ്യത്തിന്റെ പൗരത്വമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News