തീവ്ര ഹിന്ദുത്വവാദിയായ ഒരാളെയാണ് ഗവര്‍ണറാക്കിയത്: കുമ്മനത്തിനെതിരെ മിസോറാമില്‍ പരസ്യമായ പ്രതിഷേധം

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കുന്നതില്‍ മിസോറമില്‍ പ്രതിഷേധം. അവിടത്തെ രണ്ട് സംഘടനകളാണ് കുമ്മനം രാജ്ഭവനിലെത്തുന്നതില്‍ പരസ്യമായി പ്രതിഷേധിച്ചത്. ക്രൈസ്തവ സംഘടനയായ ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ്…

;

By :  Editor
Update: 2018-05-29 00:30 GMT

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കുന്നതില്‍ മിസോറമില്‍ പ്രതിഷേധം. അവിടത്തെ രണ്ട് സംഘടനകളാണ് കുമ്മനം രാജ്ഭവനിലെത്തുന്നതില്‍ പരസ്യമായി പ്രതിഷേധിച്ചത്. ക്രൈസ്തവ സംഘടനയായ ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് (ജി.സി.ഐ.സി), മിസോറമിെന്റ സ്വത്വത്തിനും പദവിക്കും വേണ്ടിയുള്ള ജനകീയ കൂട്ടായ്മയായ 'പ്രിസം' എന്നിവയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.

രാജശേഖരനെ മാറ്റി ഭേദപ്പെട്ട മനസ്സുള്ള ഒരാളെ ഗവര്‍ണറാക്കണമെന്നാണ് ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടത്. തീവ്ര ഹിന്ദുത്വവാദിയും സജീവ രാഷ്ട്രീയക്കാരനുമായ ഒരാളെയാണ് ഗവര്‍ണറാക്കിയതെന്ന് പ്രിസം കുറ്റപ്പെടുത്തി.

Tags:    

Similar News