കോവിഡ് വാക്‌സിൻ: ഇറക്കുമതി വേഗത്തിലാക്കാന്‍ തീരുമാനം; മികച്ച വിദേശ വാക്സിനുകള്‍ക്ക് രാജ്യത്ത് പരീക്ഷണമില്ല

ന്യൂഡല്‍ഹി: ഇന്ത്യയിൽ വാക്സിന്‍ ലഭ്യത വേഗത്തിലാക്കാന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ വാക്സിനുകളെ രാജ്യത്തെ പരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി ഇറക്കുമതി…

By :  Editor
Update: 2021-05-27 06:41 GMT

ന്യൂഡല്‍ഹി: ഇന്ത്യയിൽ വാക്സിന്‍ ലഭ്യത വേഗത്തിലാക്കാന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ വാക്സിനുകളെ രാജ്യത്തെ പരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി ഇറക്കുമതി വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കിയാല്‍ മാത്രമേ വാക്സിനേഷന്‍ കൊണ്ടുള്ള പ്രയോജനം ലഭിക്കുകയുള്ളൂ. നിലവിലെ രീതിയില്‍ മുന്നോട്ടുപോയാല്‍ വാക്സിനേഷന്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷത്തിന് മുകളില്‍ എടുക്കും. ഈ പശ്ചാത്തലത്തിലാണ് വാക്സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.നിലവില്‍ വാക്സിന്‍ പരീക്ഷണം നടത്തിയ ശേഷമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത്. പകരം വിദേശരാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതും മികച്ച ഫലപ്രാപ്തിയാണ് നല്‍കുന്നതെന്ന ട്രാക്ക് റെക്കോര്‍ഡുമുള്ള വാക്സിനുകളെ തദ്ദേശീയമായ പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിലൂടെ കൂടുതല്‍ വാക്സിന്‍ ഇറക്കുമതി ചെയ്ത് ലഭ്യത വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.സ്പുട്നിക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യ വിദേശ വാക്സിന്‍.

Tags:    

Similar News