ലക്ഷദ്വീപിലെ പരിഷ്കാരങ്ങൾ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാന്‍: കലക്ടർ എസ്. അസ്കർ അലി

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കളക്ടര്‍. തീ​രു​മാ​ന​ങ്ങ​ള്‍ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് ക​ള​ക്ട​ര്‍ കൊ​ച്ചി​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഒ​ഴി​പ്പി​ച്ച​ത് അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളാ​ണ്.…

By :  Editor
Update: 2021-05-27 06:58 GMT

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കളക്ടര്‍. തീ​രു​മാ​ന​ങ്ങ​ള്‍ ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭാ​വി​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് ക​ള​ക്ട​ര്‍ കൊ​ച്ചി​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഒ​ഴി​പ്പി​ച്ച​ത് അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളാ​ണ്. മ​റി​ച്ചു​ള്ള പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് സ്ഥാ​പി​ത താ​ല്‍​പ​ര്യ​ക്കാ​രാ​ണ്. ദ്വീ​പി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യാ​നാ​ണ് ഗു​ണ്ടാ​നി​യ​മം ന​ട​പ്പാ​ക്കി​യ​ത്. ര​ണ്ട് കു​ട്ടി​ള്‍ ഉ​ള്ള​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​വി​ല്ലെ​ന്ന​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണ്. യാ​ത്രാ വി​ല​ക്കി​ല്‍ ഇ​ള​വ് ന​ല്‍​കി​യ​ത് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു. വ്യാ​ജ​കാ​മ്പ​യി​ന്‍ ന​ട​ക്കു​ന്ന​ത് ദ്വീ​പി​നു പുറത്താണെ​ന്നും ക​ള​ക്ട​ര്‍ ആ​രോ​പി​ച്ചു.

ദ്വീപിൽ കൂടുതലായി ലഭിക്കുന്ന വിഭവങ്ങളാണ് സ്കൂളുകളിൽ നൽകുന്നത്. ചിക്കനും ബീഫും സുലഭമല്ല. അതിനാലാണ് അവ സ്കൂൾ മെനുവിൽ നിന്ന് ഒഴിവാക്കിയത്. ദ്വീപുകളിൽ സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പാക്കാനുള്ള പദ്ധതികൾ കേന്ദ്ര സർക്കാർ നടത്തി വരുന്നു. കവരത്തിയെ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്രമായ വികസനം കൊണ്ടുവരുമെന്നും അസ്കർ അലി പറഞ്ഞു.

Tags:    

Similar News