ഒരുമാസം പ്രായമായ നായ്‌ക്കുട്ടികൾ ചാക്കിൽ തുന്നിക്കെട്ടിയ നിലയിൽ
എരമംഗലം : ഒരുമാസം പ്രായമായ അഞ്ചു നായ്‌ക്കുഞ്ഞുങ്ങളെ പ്ലാസ്റ്റിക് ചാക്കിൽ തുന്നിക്കെട്ടി നരണിപ്പുഴ പാലത്തിനരികിലെ കുറ്റിക്കാട്ടിൽ തള്ളി. നരണിപ്പുഴ സംരക്ഷണസമിതി പ്രവർത്തകർ പുഴയിലേയും പാതയോരത്തെയും മാലിന്യങ്ങൾ ശുചീകരിക്കുന്നതിനിടെയാണ്…
എരമംഗലം : ഒരുമാസം പ്രായമായ അഞ്ചു നായ്‌ക്കുഞ്ഞുങ്ങളെ പ്ലാസ്റ്റിക് ചാക്കിൽ തുന്നിക്കെട്ടി നരണിപ്പുഴ പാലത്തിനരികിലെ കുറ്റിക്കാട്ടിൽ തള്ളി. നരണിപ്പുഴ സംരക്ഷണസമിതി പ്രവർത്തകർ പുഴയിലേയും പാതയോരത്തെയും മാലിന്യങ്ങൾ ശുചീകരിക്കുന്നതിനിടെയാണ് ഇത് ശ്രദ്ധയിൽപ്പെടുന്നത്. ചാക്ക് അഴിച്ചുനോക്കിയപ്പോഴാണ് അവശനിലയിലായിരുന്ന നായ്‌ക്കുഞ്ഞുങ്ങളെ കാണുന്നത്. മഴയും വെയിലുംകൊണ്ട് അവശനിലയിലായിരുന്നു. പാലും ബിസ്‌കറ്റും നൽകി നായ്‌ക്കുഞ്ഞുങ്ങളെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നശേഷം കുളിപ്പിച്ചുവൃത്തിയാക്കി. മൂന്ന് നായ്‌കുഞ്ഞുങ്ങളെ മൃഗസ്‌നേഹികൂടിയായ ശ്രീജേഷിന്റെ ഇടപെടലിനേത്തുടർന്ന് വളർത്താനായി കൊണ്ടുപോയി. മറ്റു രണ്ടു കുഞ്ഞുങ്ങൾ നരണിപ്പുഴ സംരക്ഷണസമിതി അംഗങ്ങളായ നിസാർ പുഴക്കര, പി. രാജീവ്, എം.എ. ഇസ്‌മായിൽ, ജയേഷ് പത്തിരം, പി. ഷെറിൻ എന്നിവരുടെ പരിചരണത്തിൽ അവരുടെ വീട്ടിലേക്കും.