30 ലക്ഷം ഡോസ് സ്പുട്‌നിക് വാക്‌സിൻ എത്തി

ഹൈദരാബാദ്: റഷ്യയില്‍ നിന്നുള്ള സ്പുട്‌നിക് V വാക്‌സിന്റെ മൂന്നാമത്തേയും ഏറ്റവും വലുതുമായ വിഹിതം ഇന്ത്യയിലെത്തി. 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ് ഹൈദരാബാദില്‍ എത്തിയത്. രാജ്യത്തേക്കുള്ള…

By :  Editor
Update: 2021-06-01 04:02 GMT

ഹൈദരാബാദ്: റഷ്യയില്‍ നിന്നുള്ള സ്പുട്‌നിക് V വാക്‌സിന്റെ മൂന്നാമത്തേയും ഏറ്റവും വലുതുമായ വിഹിതം ഇന്ത്യയിലെത്തി. 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസാണ് ഹൈദരാബാദില്‍ എത്തിയത്. രാജ്യത്തേക്കുള്ള കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണിത്.

ഇന്ന് പുലര്‍ച്ചെ 3.43 ഓടെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തി എത്തിയ പ്രത്യേക ചാര്‍ട്ടർ വിമാനത്തിലാണ് റഷ്യയില്‍ നിന്നും വാക്‌സിന്‍ എത്തിയത്. സ്പുട്‌നിക് V വാക്‌സിനുകള്‍ പ്രത്യേക രീതിയില്‍ കൈകാര്യം ചെയ്യുകയും സംഭരിക്കലും ആവശ്യമാണ്. 20 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കുകയെന്നാണ് അധികൃതര്‍ പറയുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെകിന്റെ കോവാക്‌സിനും ശേഷം ഇന്ത്യയില്‍ ആദ്യമായി വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചത് സ്പുട്‌നിക് വാക്‌സിനാണ്.

Tags:    

Similar News