കടുത്ത സൂര്യാഘാതമേറ്റ് 34 പേര്‍ ആശുപത്രിയില്‍

ഡാലസ്: നോര്‍ത്ത് ടെക്‌സാസില്‍ കടുത്ത സൂര്യാഘാതത്തെ തുടര്‍ന്ന് 34 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് ടെക്‌സാസിലെ ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ടറന്റ് കൗണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ളവരെയാണ് ആശുപത്രിയില്‍…

By :  Editor
Update: 2018-05-29 03:24 GMT

ഡാലസ്: നോര്‍ത്ത് ടെക്‌സാസില്‍ കടുത്ത സൂര്യാഘാതത്തെ തുടര്‍ന്ന് 34 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് ടെക്‌സാസിലെ ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ടറന്റ് കൗണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരാളുടെ സ്ഥിതി അതീവ ഗുരുതരമാണ്. സമ്മര്‍ സീസണ്‍ ആരംഭിച്ചതോടെ സാധാരണയില്‍ കവിഞ്ഞ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്.

സൂര്യാഘാതത്തെ അതിജീവിക്കുവാന്‍ കൂടുതല്‍ പാനീയങ്ങള്‍ കഴിക്കണമെന്നും തുറസ്സായ സ്ഥലങ്ങളില്‍ കൂടുതല്‍ സമയം ചിലവഴിക്കരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സൂര്യാഘാതമേറ്റാല്‍ മരണം വരെ സംഭവിക്കുമെന്നും ഉച്ചമുതല്‍ വൈകീട്ട് വരെ പുറത്തിറങ്ങി നടക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജൂണ്‍ മാസം അവസാനത്തോടെയാണ് താപനില സാധാനണ ഇത്രയും ഉയരാറുള്ളത്.

Tags:    

Similar News