എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്.? ഞാന്‍ ജസ്റ്റിസിനോട് ചോദിച്ചു, അവരുടെ മറുപടി ഇങ്ങനെയായിരുന്നു; കൊലപാതകകേസില്‍ അകപ്പെട്ടതിനെക്കുറിച്ച്‌ ബാബുരാജ്

സിനിമയില്‍ സഹതാരമായും വില്ലനായും തിളങ്ങുന്ന ബാബുരാജ് 85 ദിവസം ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ചു തുറന്നു പറയുന്നു.മൂന്നു മാസക്കാലത്തോളം ജയിലില്‍ കഴിഞ്ഞതിനെക്കുറിച്ചു   ഒരു അഭിമുഖത്തില്‍ താരം പറയുന്നതിങ്ങനെ..…

By :  Editor
Update: 2021-06-07 01:19 GMT

സിനിമയില്‍ സഹതാരമായും വില്ലനായും തിളങ്ങുന്ന ബാബുരാജ് 85 ദിവസം ജയില്‍ ജീവിതം അനുഭവിക്കേണ്ടി വന്നതിനെക്കുറിച്ചു തുറന്നു പറയുന്നു.മൂന്നു മാസക്കാലത്തോളം ജയിലില്‍ കഴിഞ്ഞതിനെക്കുറിച്ചു ഒരു അഭിമുഖത്തില്‍ താരം പറയുന്നതിങ്ങനെ..

എനിക്കു വേണ്ടി ഒരു കാലത്തും ഒരു പ്രശ്നവും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.രാഷ്ട്രീയ കേസുകളില്‍ പല വട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലില്‍ പോകേണ്ടി വന്ന കേസില്‍ മരിച്ച ആളെ ഞാന്‍ കണ്ടിട്ട് പോലും ഇല്ലായിരുന്നു.ഒരു തിയറ്ററിലെ ജീവനക്കാരന്‍ ആയിരുന്നു മരിച്ച ആള്‍. രാഷ്ട്രീയ മാനം ഉള്ളതിനാല്‍ എന്നെ അതില്‍ പെടുത്താന്‍ എളുപ്പമായിരുന്നു. 85 ദിവസം ജയില്‍ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്. ' ബാബുരാജ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്‌ലി കണ്ടപ്പോള്‍ തന്നെ ശിക്ഷിച്ചത് എന്തിനായിരുന്നുവെന്നു താന്‍ ചോദിച്ചതിനെപ്പറ്റിയും ബാബുരാജ് പങ്കുവച്ചു. 'അമ്മ' സംഘടനയുടെ ആവശ്യത്തിന് വനിതാ കമ്മിഷന്‍ ജഡ്ജിയെ കാണേണ്ടിവന്നു. തന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്‌ലി ആയിരുന്നു അത്. 'എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്.?' എന്ന് ചോദിച്ചപ്പോള്‍ 'സാഹചര്യം പ്രതികൂലം ആയിരുന്നു.' എന്നായിരുന്നു അവരുടെ മറുപടിയെന്നും ബാബുരാജ് പറയുന്നു

Tags:    

Similar News