ആശ്വാസ കണക്ക്: പ്രതിദിന രോഗികള്‍ ഒരു ലക്ഷത്തിന് താഴെ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേര്‍ക്ക് കോവിഡ് 19…
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 64 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ഒരു ലക്ഷത്തില്‍ താഴെ എത്തുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2123 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,51,309 ആയി. 1,82,282 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,73,41,462 ആയി. സജീവ രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയത്. 13,03,702 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.