വീണ്ടും ആശങ്കപരത്തി ലഡാക്കിൽ വ്യോമാഭ്യാസ പ്രകടനങ്ങളുമായി ചൈന; യുദ്ധ വിമാനങ്ങള്‍ സജ്ജമാക്കി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങളുമായി ചൈന. ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയില്‍ ചൈന വ്യോമാഭ്യാസ പ്രകടനം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ നീക്കങ്ങള്‍…

By :  Editor
Update: 2021-06-08 10:11 GMT

ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങളുമായി ചൈന. ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയില്‍ ചൈന വ്യോമാഭ്യാസ പ്രകടനം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യവും സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരികയാണ്.

20 യുദ്ധ വിമാനങ്ങളാണ് മേഖലയില്‍ പരിശീലനം നടത്തുന്നത്. ചൈനയുടെ അത്യാധുനിക യുദ്ധ വിമാനങ്ങളാണ് അഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ചൈനയുടെ ഏത് ആക്രമണവും നേരിടാന്‍ റഫേല്‍ ഉള്‍പ്പെടെയുള്ള യുദ്ധ വിമാനങ്ങള്‍ ഇന്ത്യയും സജ്ജമാക്കിയിട്ടുണ്ട്. ഏഴ് ചൈനീസ് സൈനിക കേന്ദ്രങ്ങളാണ് ലഡാക്ക് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നത്. ഈ കേന്ദ്രങ്ങള്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സാറ്റ്‌ലൈറ്റുകളും, മറ്റ് സംവിധാനങ്ങളും ഉപയോഗിച്ചാണ് ചൈനീസ് നീക്കത്തെ ഇന്ത്യന്‍ സൈന്യം നിരീക്ഷിക്കുന്നത്.

Tags:    

Similar News