കോവിഡ്: കുട്ടികളുടെ ചികിൽസയ്ക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി∙ മൂന്നാം തരംഗത്തിന്റെ ആശങ്കകളും അഭ്യൂഹങ്ങളും പടരുന്നതിനിടെ കോവിഡ് പോസിറ്റീവായ കുട്ടികൾക്കു ചികിൽസയ്ക്കായുള്ള മാർഗനിർദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത് സർവീസസ് (ഡിജിഎച്ച്എസ്) പുറത്തിറക്കി. മുതിർന്നവർക്കു നൽകുന്ന…

By :  Editor
Update: 2021-06-10 00:42 GMT

ന്യൂഡൽഹി∙ മൂന്നാം തരംഗത്തിന്റെ ആശങ്കകളും അഭ്യൂഹങ്ങളും പടരുന്നതിനിടെ കോവിഡ് പോസിറ്റീവായ കുട്ടികൾക്കു ചികിൽസയ്ക്കായുള്ള മാർഗനിർദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത് സർവീസസ് (ഡിജിഎച്ച്എസ്) പുറത്തിറക്കി.

മുതിർന്നവർക്കു നൽകുന്ന ആന്റിവൈറൽ മരുന്നായ റെംഡിസിവിർ കുട്ടികൾക്ക് നൽകരുത്, ഗുരുതരമായി രോഗം ബാധിച്ച കുട്ടികളിൽ മാത്രമേ സ്റ്റിറോയ്ഡ് ഉപയോഗിക്കാൻ പാടുള്ളൂ തുടങ്ങിയ നിർദേശങ്ങളും ഡിജിഎച്ച്എസ് നൽകുന്നു. ‘കാർഡിയോ – പൾമനറി എക്സർസൈസ് ടോളറൻസ്’ കണ്ടെത്തുന്നതിനായുള്ള ആറു മിനിറ്റ് നടന്നുള്ള പരിശോധന 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു നടത്താവുന്നതാണ്. പൾസ് ഓക്സിമീറ്റർ കുട്ടിയുടെ വിരലിൽ ഘടിപ്പിച്ചതിനുശേഷം ആറു മിനിറ്റ് തുടർച്ചയായി മുറിയിൽ കൂടി നടക്കുക. ആറുമിനിറ്റ് നടപ്പിനുശേഷം അല്ലെങ്കിൽ അതിനിടയിൽ സാച്ചുറേഷൻ 94 ശതമാനത്തിലും താഴെപ്പോയാൽ അല്ലെങ്കിൽ 3–5 ശതമാനത്തിലേക്ക് ഉടനടി താഴെപ്പോയാൽ അല്ലെങ്കിൽ സുഖമില്ലാതെ ആയാൽ (തലകറക്കം, ശ്വാസംമുട്ടൽ) പോസിറ്റീവ് ടെസ്റ്റ് നടത്തും. ഇത്തരത്തില്‍ ടെസ്റ്റ് വിജയിക്കാനായില്ലെങ്കിൽ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റണം – നിര്‍ദേശങ്ങളിൽ പറയുന്നു.

ലക്ഷണങ്ങളില്ലാത്തതും കുറഞ്ഞ ലക്ഷണങ്ങളോടെയുള്ള കോവിഡ് കേസുകളിലും സ്റ്റിറോയ്ഡ് ഹാനികരമായതിനാൽ,അവ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന മിതമായി ഗുരുതരമായിരിക്കുന്ന അല്ലെങ്കിൽ അതീവ ഗുരുതരമായ കോവിഡ് രോഗികൾക്ക് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഉപയോഗിക്കാം. കൃത്യമായ സമയത്ത്, കൃത്യമായ അളവിൽ, കൃത്യമായ ഇടവേളകളിലാണ് സ്റ്റിറോയ്ഡുകൾ ഉപയോഗിക്കേണ്ടത് – ആരോഗ്യ മന്ത്രാലയം പറയുന്നു.

സ്റ്റിറോയ്ഡുകള്‍ കൃത്യമായി ഉപയോഗിക്കാത്തതാണ് മ്യൂകോർമൈകോസിസ് (ബ്ലാക്ക് ഫംഗസ്) പടരുന്നതിനു കാരണമെന്ന് വിദഗ്ധർ പറയുന്നു. അതേസമയം, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കണമെന്നില്ല. എന്നാൽ ആറിനും 11നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാസ്ക് നിർബന്ധമായും ധരിക്കണം. ബ്ലാക്ക് ഫംഗസ് രോഗികളിലെ മരണനിരക്ക് കുറയ്ക്കുന്നതിനായി കൾച്ചർ ഫലങ്ങൾക്കു കാത്തിരിക്കാതെ ചികിൽസ തുടങ്ങണമെന്നും ഡിജിഎച്ച്എസിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.

Tags:    

Similar News