ഇന്നും പെട്രോൾ ഡീസൽ വിലയിൽ വർധനവ്

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. ഇന്നും പെട്രോൾ ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 29…

By :  Editor
Update: 2021-06-13 23:49 GMT

കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. ഇന്നും പെട്രോൾ ഡീസൽ വിലയിൽ വർധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപയ്ക്കടുത്തായി. ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 98.45 രൂപയാണ്. ഡീസലിന് വില 93.79 രൂപയായി. കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. കഴിഞ്ഞ 42 ദിവസത്തിന് ഇടയിൽ 24 തവണയാണ് ഇന്ധന വില വർധിച്ചത്. രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചു. കേരളത്തിൽ പ്രീമിയം പെട്രോൾ വില 100-ലെത്തിയിട്ടുണ്ട്. ഇന്ധനവില കൂട്ടുന്നത് ജനത്തിന് ബുദ്ധിമുട്ടാണെങ്കിലും വാക്സീൻ വാങ്ങാനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായാണ് പണം ഉപയോ​ഗിക്കുന്നത് എന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ പറഞ്ഞത്.

Tags:    

Similar News