സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന; ബെവ്‌ക്യൂ ആപ്പില്ല, ഔട്ട്‌ലെറ്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്‌സലായി…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ടായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും.
ബെവ്ക്യൂ ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിന്‍റെ കാലതാമസം കണക്കിലെടുത്താണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് മദ്യം വിതരണം ചെയ്യാനുള്ള ബീവറേജസ് കോര്‍പ്പറേഷന്‍റെ നടപടി. രാവിലെ ബെവ്‌കോ അധികൃതരുമായി ബെവ്ക്യൂ അപ്പിന്‍റെ പ്രതിനിധികള്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.സാമൂഹ്യ അകലം ഉറപ്പുവരുത്തിയായിട്ടായിരിക്കും മദ്യവില്‍പ്പന നടത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള സ്ഥലങ്ങളില്‍ മാത്രമേ മദ്യവില്‍പ്പന ഉണ്ടായിരിക്കുകയുള്ളു.