നാളെ മുതല്‍ സ്വകാര്യബസ് സര്‍വീസ്; ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കില്ല

LATEST | ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വീസ്. ഒറ്റ, ഇരട്ടയക്ക നമ്ബര്‍ ക്രമത്തിലാകും ബസ് സര്‍വീസ്…

By :  Editor
Update: 2021-06-17 06:07 GMT

LATEST | ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വീസ്. ഒറ്റ, ഇരട്ടയക്ക നമ്ബര്‍ ക്രമത്തിലാകും ബസ് സര്‍വീസ് നടത്തുക. ഒറ്റയക്ക നമ്ബറുകളില്‍ അവസാനിക്കുന്ന ബസുകള്‍ ഒരു ദിവസവും ഇരട്ടയക്ക നമ്ബറില്‍ അവസാനിക്കുന്ന ബസുകള്‍ അടുത്ത ദിവസവും നിരത്തിലിറങ്ങൂ. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതിന് പിന്നാലെ കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്താന്‍ ആരംഭിച്ചിരുന്നു. ഇന്ന് മുതല്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറിസര്‍വീസ് ആരംഭിച്ചു.

നാളെ ഒറ്റയക്ക നമ്ബര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താനാണ് അനുമതിയുള്ളത്. ശനിയും ഞായറും സര്‍വീസ് നടത്തരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാരാന്ത്യ ദിനങ്ങളില്‍ സര്‍വീസുകള്‍ നടത്തരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Tags:    

Similar News