ഡെങ്കിപ്പനി; നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് ഐസിയുവില്‍
കൊച്ചി: ചലച്ചിത്ര നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് ഐസിയുവില്‍. ഡെങ്കിപ്പനിയെ തുടർന്ന് രക്‌തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. ഐസിയുവില്‍…
;കൊച്ചി: ചലച്ചിത്ര നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് ഐസിയുവില്‍. ഡെങ്കിപ്പനിയെ തുടർന്ന് രക്‌തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹയാണ് ഇക്കാര്യം അറിയിച്ചത്. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസമായെന്നും ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സഹോദരി ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി. കുറഞ്ഞ രക്‌തസമ്മര്‍ദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്‌ടർമാരുടെ വിശദമായ പരിശോധനയില്‍ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്,’ സ്‌നേഹ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.