സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 480 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പവന് 35,400 രൂപയും ഗ്രാമിന് 4425 രൂപയുമായി.…

By :  Editor
Update: 2021-06-18 01:46 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പവന് 35,400 രൂപയും ഗ്രാമിന് 4425 രൂപയുമായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുകയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ബുധനാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയില്‍ 1560 രൂപയുടെ ഇടിവാണുണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 1500 രൂപയാണ് കുറഞ്ഞത്.

Tags:    

Similar News