കോവിഡ് : ഇന്ത്യയുടെ കായിക ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

ചണ്ഡിഗര്‍: ഇന്ത്യന്‍ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കൊവിഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് വെള്ളിയാഴ്ച രാത്രി 11.30യോടെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ…

By :  Editor
Update: 2021-06-18 14:14 GMT

ചണ്ഡിഗര്‍: ഇന്ത്യന്‍ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കൊവിഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് വെള്ളിയാഴ്ച രാത്രി 11.30യോടെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ പത്നി നിര്‍മല്‍ കൗര്‍ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്ബ് കൊവിഡ് രോഗം മൂലം തന്നെ മരണമടഞ്ഞിരുന്നു.

കഴിഞ്ഞ മാസമാണ് മില്‍ഖയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഓക്സിജന്‍ നില താഴ്ന്നതിനാല്‍ ജൂണ്‍ മൂന്നാം തീയതി അദ്ദേഹത്തെ ചണ്ഡിഗറിലെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനും നാല് ദിവസം മുമ്ബ് മൊഹാലിയിലെ ഒരു ആശുപത്രിയില്‍ നിന്നും കുടുംബത്തിന്റെ ആവശ്യപ്രകാരം അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. ശേഷം, മില്‍ഖയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. മോണാ സിംഗ്, അലീസ ഗ്രോവര്‍, സോണിയ സാന്‍വാക്ക, ജീവ് മില്‍ഖാ എന്നിവര്‍ മക്കളാണ്. അറിയപ്പെടുന്ന ഗോള്‍ഫ് പ്ലെയറാണ് ജീവ്.

400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ് മില്‍ഖാ. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്‌ടമായത്.1958ല്‍ രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചു.

Tags:    

Similar News