കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐക്ക് മുഖത്ത്‌ വെട്ടേറ്റു

കോട്ടയം:മണിമലയില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. എസ് ഐ.വിദ്യാധരന് വെട്ടേറ്റു. എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. മണിമല വെള്ളാവൂരില്‍ പഴയ ഒരു കുത്തുകേസിലെ പ്രതി…

;

By :  Editor
Update: 2021-06-18 23:10 GMT

കോട്ടയം:മണിമലയില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ അക്രമം. എസ് ഐ.വിദ്യാധരന് വെട്ടേറ്റു. എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. മണിമല വെള്ളാവൂരില്‍ പഴയ ഒരു കുത്തുകേസിലെ പ്രതി തകടിപ്പുറത്ത് അജിനെ പിടികൂടുന്നതിനായാണ് എസ്.ഐ വിദ്യാധരന്റെ നേതൃത്വത്തില്‍ മണിമല പോലീസ് എത്തിയത്. അജിന്റെ അച്ഛനായ പ്രസാദ് എസ്.ഐ.യുടെ കഴുത്ത് ലക്ഷ്യമാക്കി ആയുധം വീശി. എസ്.ഐ. ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് വെട്ടേറ്റു. അജിനെ പിടികൂടി മുന്നോട്ട് നീങ്ങുമ്പോള്‍ പ്രസാദ് പിന്നില്‍ നിന്ന് എസ്.ഐയെ ആക്രമിക്കുകയായിരുന്നു. അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ദ്ധ ചികിത്സയ്ക്കുമായി എസ്.ഐയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

Tags:    

Similar News