രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു
കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. അഭിഭാഷകനോടൊപ്പമാണ് ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.…
കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. അഭിഭാഷകനോടൊപ്പമാണ് ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. കവരത്തി പോലീസ് ഹെഡ്ക്വര്ട്ടേഴ്സില് വെച്ചാണ് ചോദ്യം ചെയ്യല്‍. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഐഷയ്ക്ക് ആവശ്യമായ നിയമസഹായങ്ങളും നല്‍കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു. തന്റെ പ്രസ്താവനയിലൂടെ ഐഷ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയതാണെന്നും ആയതിനാല്‍ ഐഷയ്ക്കെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹക്കേസ് പിന്‍വലിക്കണമെന്നുമാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആവശ്യം. ഐഷയ്ക്ക് ആവശ്യമായ നിയമസഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും സംഘടന അറിയിച്ചു.
പോലീസിന്റെ നിര്‍ദേശ പ്രകാരം നിയമ നടപടികള്‍ക്ക് വിധേയയാകുമെന്നും പൊലീസിന് മുന്നിലെത്താന്‍ ഭയമില്ലെന്നും ഐഷ ഇന്നലെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു.