അച്ഛനോട് സ്നേഹം കൂടിയാൽ ഇങ്ങനേയും സംഭവിക്കുമോ !? അച്ഛന്റെ ആഗ്രഹമായ ബിഎംഡബ്ല്യൂ കാറിൽ മരിച്ചു പോയ അച്ഛനെ സംസ്കരിച്ച് മകൻ
നൈജീരിയ: അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ പറ്റിയില്ലങ്കില്‍ മകന്റെ കടമകള്‍ പൂര്‍ത്തിയാകില്ലന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് ഇന്നും പലരും ജീവിക്കുന്നത്. അതുപോലെ അച്ഛന്റെ ആഗ്രഹങ്ങള്‍ കൊടുക്കുക എന്നത് ഏതൊരു…
നൈജീരിയ: അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ പറ്റിയില്ലങ്കില്‍ മകന്റെ കടമകള്‍ പൂര്‍ത്തിയാകില്ലന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് ഇന്നും പലരും ജീവിക്കുന്നത്. അതുപോലെ അച്ഛന്റെ ആഗ്രഹങ്ങള്‍ കൊടുക്കുക എന്നത് ഏതൊരു മകന്റെയും കടമയാണ്. അത്തരത്തിലുള്ള മകന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടാകും. അതെല്ലാം നിറവേറണമെന്ന് ഇല്ല. എന്നാല്‍ അച്ഛന്റെ ആഗ്രഹം സാധിച്ച് കൊടുക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. അത്തരത്തിലൊരു ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ് നൈജീരിയക്കാരന്‍ അസബുകെയിന്‍. .
അസബുകെയിന്റെ അച്ഛന്റെ വലിയൊരു ആഗ്രഹമായിരുന്നു മകന്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങുക എന്നത്. എന്നാല്‍ മകന്‍ ബി.എം.ഡബ്ല്യൂ കാര്‍ വാങ്ങുമ്പോഴേക്കും അച്ഛന്‍ മരിച്ചു. അച്ഛന് കാര്‍ കാണാന്‍ സാധിച്ചില്ല. മരണത്തിലെങ്കിലും അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം എന്ന് ആഗ്രഹിച്ച അസബുകെയിന്‍ ഉടനെ തന്നെ ഷോറൂമില്‍ നിന്ന് ബി.എം.ഡബ്ലിയു കാര്‍ വാങ്ങിച്ചു. ആറടി ആഴത്തിലുള്ള കുഴിവെട്ടി, 66000 പൗണ്ട് വിലയുള്ള ബി.എം.ഡബ്ലിയു കാറിന്റെ ഉള്ളില്‍ അച്ഛന്റെ മൃതദേഹം അടക്കം ചെയ്തു.
ഇത് ഒരുപക്ഷേ മകന് അച്ഛനോടുള്ള അതിയായ സ്‌നേഹത്തിന്റെ പ്രതീകം ആയിരിക്കാം. എങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ഈ ശവസംസ്‌കാരത്തിന്റെ ചിത്രങ്ങളാണ്.എന്തായാലും ഈ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.