രാമനാട്ടുകര വാഹനാപകടം; മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം " സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘമെന്ന് റിപ്പോർട്ടുകൾ !

രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ്. കൊല്ലപ്പെട്ട താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. മരിച്ച നാസറിനെതിരെയും ചെര്‍പ്പുളശ്ശേരി പൊലീസ്…

By :  Editor
Update: 2021-06-21 05:15 GMT

രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ്. കൊല്ലപ്പെട്ട താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.
മരിച്ച നാസറിനെതിരെയും ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് എസ്കോര്‍ട്ട് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് സൂചന. ഫൈസലിനെതിരെയും നിരവധി പരാതികള്‍ ചെര്‍പ്പുളശ്ശേരിയില്‍ ഉണ്ട്. രാമനാട്ടുകര അപകടത്തിലെ യാത്രാ സംഘം സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരെന്ന് റിപ്പോര്‍ട്ട്.സ്വര്‍ണ കടത്തിനായി TDY എന്ന വാട്സ്‌ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്.15 വണ്ടികള്‍ അടങ്ങിയ സംഘമാണ് ഈ ഗ്രൂപ്പിലുള്ളത്.

തിങ്കളാഴ്ച പുലര്‍ച്ചെ 4.45-നായിരുന്നു കോഴിക്കോട് രാമനാട്ടുകരയില്‍വെച്ച് ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.

Tags:    

Similar News