വിസ്മയയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം - ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന…
തിരുവനന്തപുരം: കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സാംസ്‌കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. അപരിഷ്‌കൃത മനസുമായി ജീവിക്കുന്ന ഇത്തരം ആളുകള്‍ മലയാളികള്‍ക്ക് അപമാനമാണ്. സ്ത്രീധനം എന്ന സങ്കല്പം തന്നെ നിയമം മൂലം നിരോധിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അടുത്തിടെ വന്ന വാര്‍ത്തകള്‍ അപകടകരമായ സന്ദേശമാണ് നല്‍കുന്നത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരേണ്ടതുണ്ട്.
സമൂഹത്തിലെ ഒരു കുടുംബത്തിലും ഒരു പെണ്‍കുട്ടിയും ഇത്തരം സംഭവങ്ങള്‍ക്ക് ഇരയാകാന്‍ പാടില്ല. സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെയും ജീവിതം വഴിമുട്ടാന്‍ പാടില്ല. അതിന് കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. പരിഷ്‌കൃത സമൂഹത്തില്‍ നിന്ന് സ്ത്രീധനം എന്ന വിപത്തിനെ തുടച്ചുനീക്കുന്നതിന് ഡിവൈഎഫ്‌ഐ ശക്തമായ കാമ്ബയിനുകള്‍ ഉയര്‍ത്തിക്കൊണ്ട് വരുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.