മഞ്ചേരി പന്തല്ലൂരിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കുന്നതിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട്…

;

By :  Editor
Update: 2021-06-24 10:31 GMT

മലപ്പുറം മഞ്ചേരി പന്തല്ലൂരിലെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കുന്നതിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ ഫാത്തിമ ഇസ്രത്ത്, ഫാത്തിമ ഫിദ എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഒരാളെ ജീവനോടെ രക്ഷപ്പെടുത്തി. ഒരു കുട്ടിക്കായി തിരച്ചില്‍ തുടരുകയായിരുന്നു.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഒരു കുടുംബത്തിലേക്ക് വിരുന്നുവന്ന എട്ടോളം കുട്ടികള്‍ മില്ലുംപടി കടവില്‍ കുളിക്കാന്‍ എത്തിയത്. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒഴുക്കില്‍പ്പെട്ട് വരുന്നതിനിടെയാണ് രണ്ട് കുട്ടികളെ പ്രദേശവാസി കരീം കരക്കെത്തിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. മലപ്പുറം ജില്ലാ കലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Tags:    

Similar News