ഡെല്‍റ്റ പ്ലസ് : രാജ്യത്തെ ആദ്യ മരണം മധ്യപ്രദേശില്‍" മരണമടഞ്ഞ വ്യക്തി വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ല

ഭോപ്പാല്‍: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുളള ആദ്യ മരണം മധ്യപ്രദേശില്‍ സ്ഥിരീകരിച്ചു. ഉജ്ജ്വയിനില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണ് ഡെല്‍റ്റപ്ലസ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. സ്ത്രീയുടെ ഭര്‍ത്താവിനും…

;

By :  Editor
Update: 2021-06-24 21:38 GMT

ഭോപ്പാല്‍: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുളള ആദ്യ മരണം മധ്യപ്രദേശില്‍ സ്ഥിരീകരിച്ചു. ഉജ്ജ്വയിനില്‍ ചികിത്സയിലായിരുന്ന സ്ത്രീയാണ് ഡെല്‍റ്റപ്ലസ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. സ്ത്രീയുടെ ഭര്‍ത്താവിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇയാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നയാളാണെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ മരണമടഞ്ഞ വ്യക്തി വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്നും വിവരമുണ്ട്.

മേയ് 23ന് ഉജ്ജയിനില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ സാംപിള്‍ ശേഖരിച്ച്‌ ജനിതക ശ്രേണീകരണം നടത്തിയാണ് ബാധിച്ചത് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് വിദഗ്ദര്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് അഞ്ചു പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ മൂന്നു പേര്‍ തലസ്ഥാനമായ ഭോപ്പാലിലും രണ്ട് പേര്‍ ഉജ്ജയിനിലുമാണ്. ഇവരില്‍ മരിച്ചയാള്‍ക്ക് പുറമേയുള്ള നാലുപേരും രോഗമുക്തി നേടിയിട്ടുണ്ട്.

അതേസമയം ഡെല്‍റ്റ പ്ലസിന് അതിവ്യാപന ശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പരിശോധനയും ജനിതക ശ്രേണീകരണവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെല്‍റ്റ പ്ലസ് ബാധിച്ച്‌ രോഗമുക്തി നേടിയ നാലുപേരും വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

Tags:    

Similar News