ജമ്മുകശ്മീർ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം വിഫലമാക്കി സൈന്യം
ശ്രീനഗർ: ജമ്മുകശ്മീർ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം വിഫലമായി. വിമാനങ്ങൾക്ക് നേരേ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഡ്രോൺ തുറസ്സായ സ്ഥലത്ത് വീണ്…
ശ്രീനഗർ: ജമ്മുകശ്മീർ വ്യോമസേനാ താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം വിഫലമായി. വിമാനങ്ങൾക്ക് നേരേ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഡ്രോൺ തുറസ്സായ സ്ഥലത്ത് വീണ് പൊട്ടിത്തെറിച്ചതോടെ വിഫലമായി. സ്‌ഫോടനത്തിൽ രണ്ടു സൈനികർക്ക് പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ലെന്ന് സൈന്യം അറിയിച്ചു. സൈന്യവും ജമ്മുകശ്മീർ പോലീസും അന്വേഷണം ആരംഭിച്ചു. എയർമാർഷൽ വിക്രംസിംഗ് സ്ഥലത്തെത്തിയിട്ടുണ്ട്.
ഡ്രോണുകൾ വ്യോമത്താവളത്തിലേക്ക് ഇടിച്ചിറക്കിയുള്ള ആക്രമണരീതിയാണ് ഭീകരർ പരീക്ഷിച്ചത്. എന്നാൽ വ്യോമസേനയുടെ അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് വന്നുവീണ് ഡ്രോണുകൾ സ്വയം പൊട്ടിച്ചിതറി. ഡ്രോണുകളിൽ ശക്തിയേറിയ സ്‌ഫോടക വസ്തുകളുണ്ടാ യിരുന്നില്ലെന്നാണ് സൈന്യം അറിയിച്ചത്. രണ്ടു ശക്തികുറഞ്ഞ സ്‌ഫോടനങ്ങളാണ് സംഭവിച്ചത്. ആദ്യ സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയതോതിൽ കേടുസംഭവിച്ചിട്ടുണ്ട്. രണ്ടാമത്തെ സ്‌ഫോടനം തുറസ്സായ സ്ഥലത്താണ് നടന്നതെന്നും വ്യോമസേന അധികൃതർ അറിയിച്ചു.