ഡൽഹിയിൽ അപൂർവ കോവിഡ് അനുബന്ധ രോഗം കണ്ടെത്തി

ന്യൂ ഡൽഹി: ഡൽഹിയിൽ അപൂർവ കോവിഡ് അനുബന്ധ രോഗം കണ്ടെത്തി. കോവിഡ് ഭേദമായവരിൽ മലദ്വാരത്തിലെ രക്ത സ്രാവമാണ് കണ്ടത്.  അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്.…

By :  Editor
Update: 2021-06-29 12:01 GMT

ന്യൂ ഡൽഹി: ഡൽഹിയിൽ അപൂർവ കോവിഡ് അനുബന്ധ രോഗം കണ്ടെത്തി. കോവിഡ് ഭേദമായവരിൽ മലദ്വാരത്തിലെ രക്ത സ്രാവമാണ് കണ്ടത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്.

ഗംഗാറാം ആശുപത്രിയിൽ വയറുവേദനയെ തുടർന്നാണ് ഇവരെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണം. കോവിഡ് വന്നതിന് 20-30 ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

30-70 പ്രായപരിധിയിലാണ് രോഗം കണ്ടെത്തിയവർ. അഞ്ച് പേരിൽ രണ്ട് പേർക്കും ഗുരുതരമായ രക്ത സ്രവമായിരുന്നു. ഇതിൽ ഒരാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

Tags:    

Similar News