മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്: മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് പിണറായി
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ വിമര്‍ശിച്ചതിനെ ചോദ്യം ചെയ്തതാണ് പിണറായിയെ…
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം മാധ്യമങ്ങളെ വിമര്‍ശിച്ചതിനെ ചോദ്യം ചെയ്തതാണ് പിണറായിയെ ചൊടിപ്പിച്ചത്. മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. നിങ്ങള്‍ വാര്‍ത്ത നല്‍കിയാല്‍ മതി, വിധി പ്രഖ്യാപിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് അതല്ല. മുകളില്‍ നിന്നുള്ള നിര്‍ദേശത്തിനനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും പിണറായി പറഞ്ഞു.
അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളെ ഗൗരവമായി കാണേണ്ടതെല്ലേയെന്ന ചോദ്യത്തിന് ഗൗരവമായാണ് കാണുന്നതെന്നും ഇതിനേക്കാള്‍ കൂടുതല്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് പറഞ്ഞാല്‍ പരിഗണിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.